ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. തിങ്കളാഴ്ച മുതൽ നോട്ടീസ് നൽകി ഇവരെ വിളിപ്പിക്കാനാണ് തീരുമാനം.
നിലവില്‍, അന്വേഷണസംഘം പിഎസ്സി ചെയര്മാന് എം.ആര് ബൈജുവിന്റെ മൊഴി പരിശോധിക്കുകയാണ്. കേസില്‍ ഒളിവില്‍ കഴിയുന്ന അഡീഷണല്‍ സെക്രട്ടറി ആര്. ഹരിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ക്രമക്കേടില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ മൊഴി. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം പിഎസ്സി അംഗങ്ങളെ പ്രതിചേര്‍ത്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.















