സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശിയായ വിമല്‍ കുമാറിനെയാണ് (43) കണ്ണൂര്‍ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 23-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഴക്കുന്ന് സ്വദേശിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവ് മത്സരപരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിന് താഴെയാണ് വിമല്‍ കുമാര്‍ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിമല്‍ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.















