ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു.
ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.















