ആവശ്യമായ ചേരുവകൾ
മൈദ -ഒരു കപ്പ്, മുട്ട -ആറെണ്ണം
പാൽ -കാൽ കപ്പ്, പഞ്ചസാര -അരക്കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
വെള്ളം -കുഴക്കാനാവശ്യത്തിന്
നെയ്യ് -രണ്ട് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, കിസ്മിസ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയും അൽപം ഉപ്പും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് മയത്തിൽ പൂരിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം ഉരുളകളാക്കി പൂരി പോലെ പരത്തി അതിന്റെ മുകളിൽ അൽപം എണ്ണ തടവി മടക്കിയെടുക്കുക. പിന്നീട് വീണ്ടും പരത്തി എണ്ണ തടവി മടക്കി പരത്തിയെടുക്കുക.
ഇതുപോലെ രണ്ട് തവണയായി എല്ലാം പരത്തിയെടുക്കണം. നല്ല ലെയറുള്ള പൂരി കിട്ടാനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലുള്ള പൂരികൾ ഏകദേശം അഞ്ചെണ്ണം ഒരു കപ്പ് മൈദയിൽ നിന്നും പരത്തിയെടുക്കാം. ശേഷം എണ്ണ ചൂടാക്കി പരത്തി വെച്ച പൂരികളെല്ലാം വറുത്തെടുക്കുക.
കുഴിയുള്ള പാത്രത്തിൽ മുട്ടയും പഞ്ചസാരയും നല്ലപോലെ അടിച്ചെടുക്കുക. അതിലേക്ക് പാലും ഏലക്കാപ്പൊടിയും ചേർത്തിളക്കുക. വറുത്തുെവച്ച പൂരികൾ ചൂടാറിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മുട്ടയുടെ കൂട്ടിലേക്ക് ചേർക്കുക. കൂടെ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിച്ച ശേഷം ഉണ്ടാക്കിവെച്ച കൂട്ടൊഴിച്ച് ചെറിയ തീയിൽ മൂടിവെച്ച് വേവിച്ചെടുക്കുക. ഏകദേശം 20 മിനിറ്റുകൊണ്ട് വേവായിട്ട് കിട്ടും. വേവായ ശേഷം കഷണങ്ങളായി മുറിച്ചു ഉപയോഗിക്കാം.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















