ആവശ്യമായ ചേരുവകൾ
മൈദ -1 കപ്പ്
മുട്ട – 1 എണ്ണം
കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/4 ടീ സ്പൂൺ
മുളക് പൊടി -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇവ ചേർത്ത് പത്തിരിക്കുള്ള മാവ് ആവശ്യത്തിന് വെള്ളം ചേർത്ത് ബാറ്റെർ റെഡി ആക്കുക. ലൂസ് മാവാണ് വേണ്ടത്.
ഫില്ലിങ്സിന് വേണ്ടി
ചിക്കൻ- 200 ഗ്രാം വേവിച്ചത്
ഉള്ളി -2 ചെറുതായി അരിഞ്ഞത്
കാരറ്റ് 1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
ഗ്രീൻപീസ് – 2 ടേബിൾസ്പൂൺ വേവിച്ചത്
പച്ചമുളക് – എരുവിനുള്ളത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ
ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ഇതിലേക്ക് ഉള്ളിയിട്ട് വഴറ്റി, ശേഷം ബാക്കിയുള്ള ചേരുവകൾ ഓരോന്നായിട്ട് വഴറ്റി, ഇതിലേക്ക് വേവിച്ച ചിക്കൻ ചേർക്കുക. ശേഷം 1/4 സ്പൂൺ കുരുമുളക് പൊടിയും, 1/4 സ്പൂൺ ഗരം മസാല, 1/4 സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി, ആവശ്യത്തിന് ഉപ്പ് ചേർക്കുക. മല്ലിയില ഇടുക.
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ്, അല്ലെങ്കിൽ ഓയിൽ പുരട്ടുക, ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. ഒരു സെക്കൻഡ് അടച്ചുവെച്ച്, അതിന്റെ ഒരു സൈഡിൽ ഫില്ലിങ്സ് വെച്ച്, ഒരു സൈഡിലേക്ക് മടക്കുക, മുകളിൽ തവി കൊണ്ട് പ്രസ് ചെയ്യുക.
മറ്റേ സൈഡിലേക്ക് വീണ്ടും മാവ് ഒഴിച്ച് ഒന്നടച്ചുവെച്ച ശേഷം ഫില്ലിങ്സ് വെച്ച് മടക്കുക. ഇതേ പോലെ നാലോ അഞ്ചോ ലയർ ആകുന്നതുവരെ, ഓരോ സൈഡിലേക്കും മാവ് ഒഴിച്ച് ഫില്ലിങ്സ് വെച്ച് മടക്കി എടുക്കുക. അവസാനം മടക്ക് പത്തിരിയുടെ രണ്ടു സൈഡും എണ്ണ പുരട്ടി ഒന്ന് മൊരിയിച്ചെടുക്കുക. ശേഷം കട്ട് ചെയ്തെടുക്കാം.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ