ആവശ്യമായ ചേരുവകൾ
1. ബീഫ് -1 കിലോ
2. ഇഞ്ചി -1 1/2 ഇഞ്ച് കഷണം, അരിഞ്ഞത്
●വെളുത്തുള്ളി- 10-12 അല്ലി, അരിഞ്ഞത്
●കുരുമുളക് -1 1/2-2 ടീസ്പൂൺ
●പെരുംജീരകം -1 1/2 ടീസ്പൂൺ
●ഏലക്ക -3
●കറുവ -1/2 ഇഞ്ച്
●തക്കോലം -1
●ഗ്രാമ്പൂ -5
●മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
●മുളകുപൊടി -2 ടീസ്പൂൺ
●മല്ലിപ്പൊടി -1 ടേബ്ൾ സ്പൂൺ
●ഉപ്പ് -പാകത്തിന്
3. വെളിച്ചെണ്ണ -1 ടേബ്ൾ സ്പൂൺ
●സവാള -1/2 കപ്പ്
●തേങ്ങാപ്പാൽ -1/4 കപ്പ്
●കറിവേപ്പില -1 തണ്ട്
4. വെളിച്ചെണ്ണ -4-5 ടേബ്ൾ സ്പൂൺ
●സവാള/ചെറിയുള്ളി -3 കപ്പ്, നീളത്തിൽ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട് കനം കുറച്ചരിഞ്ഞത്
●തേങ്ങാക്കൊത്ത് -1/2 കപ്പ്
●പെരുംജീരകം ചതച്ചത് -3/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
രണ്ടാം ചേരുവകൾ എല്ലാംകൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ച മിശ്രിതം ബീഫിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് മാറ്റിവെച്ചശേഷം മൂന്നാം ചേരുവകൾകൂടി ചേർത്ത് 4-5 വിസിൽ വരെ അല്ലെങ്കിൽ ബീഫ് വേവുംവരെ വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള, കുറച്ച് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് ഇളം ഗോൾഡൻ നിറം വരെ വഴറ്റുക. ഇതിലേക്ക് വേവിച്ച ബീഫ് ചാറോടുകൂടി ചേർക്കുക.
ബീഫ് 20-25 മിനിറ്റ് നന്നായി റോസ്റ്റ് ചെയ്യുക. ആവശ്യമെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ചേർക്കാം. ബീഫ് റോസ്റ്റായതിനു ശേഷം 3/4 ടീസ്പൂൺ ചതച്ച പെരുംജീരകവും കറിവേപ്പിലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റി തീ ഓഫ് ചെയ്യുക.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ