ആവശ്യമായ ചേരുവകൾ
മൈദാ – അര കിലോ
വെള്ളം -ഒരു കപ്പ്
വെജിറ്റബിൾ നെയ്യ്/സൺഫ്ലവർ ഓയിൽ- മൂന്ന് ടേബ്ൾ സ്പൂൺ
മുട്ട – ഒരെണ്ണം
പഞ്ചസാര -രണ്ട് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക. മൈദയുടെ നടുവിൽ ഒരു കുഴി ആക്കി അതിലേക്ക് വെള്ളം ഒഴികെ എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ചു കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്തു കഴിഞ്ഞാൽ മൂന്ന് മണിക്കൂർ എങ്കിലും അടച്ചു വെക്കുക. ശേഷം മാവ് പുറത്തേക്കെടുത്തു വീണ്ടും കുറച്ചു പൊടി തൂകി കൊടുത്തു ഇടയ്ക്കു ഓയിലും തേച്ചു നന്നായി കുഴച്ചെടുക്കുക.
ശേഷം മാവ് ഒരേ അളവിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ ഓരോന്നും ബോൾ രൂപത്തിൽ ആക്കി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതിനു മുകളിൽ കുറച്ചു എണ്ണ ഒഴിച്ച് കൊടുത്തു ഒരു മണിക്കൂർ മാറ്റി വെക്കുക.
ശേഷം ഓരോ ബോളും എടുത്തു കട്ടി ഇല്ലാതെ നന്നായി പരത്തിയെടുത്ത് കത്തി കൊണ്ട് നീളത്തിൽ മുറിച്ചെടുക്കുക.
കയ്യിൽ കുറച്ചു എണ്ണ തടവി മുറിച്ചെടുത്ത കഷണങ്ങൾ എല്ലാം കൂടെ മടക്കി യോജിപ്പിച്ചു ചുരുട്ടി എടുക്കുക. ഒരു പൂവിന്റെ ആകൃതിയിൽ കിട്ടും. ശേഷം കൈ കൊണ്ട് തന്നെ പരത്തി എടുത്തു നല്ല ചൂടുള്ള തവയിൽ ചുട്ടെടുക്കുക. നല്ല ലെയറോടു കൂടിയുള്ള സോഫ്റ്റ് പൊറോട്ട റെഡി.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ