ആവശ്യമായ ചേരുവകൾ
ചെറുപയർ പരിപ്പ്– കാൽ കപ്പ് (ചെറുപയർ പരിപ്പ്)
കക്കിരി– ഒന്ന്
കാരറ്റ്– ഒന്ന്
കാപ്സിക്കം (ചെറുതായി അരിഞ്ഞത്)–2 ടേബ്ൾ സ്പൂൺ
തക്കാളി (ചെറുതായി അരിഞ്ഞത്)– 2 ടേബ്ൾ സ്പൂൺ
നാരങ്ങനീര്– 1 ടീസ്പൂൺ
മല്ലിയില– കാൽകപ്പ്
തേങ്ങാപ്പീര– 1 ടേബ്ൾ സ്പൂൺ
എണ്ണ– 1 ടീസ്പൂൺ
കടുക്– അര ടീസ്പൂൺ
ഇഞ്ചി (ചെറുതായി അരിഞ്ഞത്)– 1 ടീസ്പൂൺ
പച്ചമുളക് (ചെറുതായി അരിഞ്ഞത്)– 1 2 എണ്ണം
കായപ്പൊടി– ഒരു നുള്ള്
കറിവേപ്പില– ഒരു തണ്ട്
തയാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക. പച്ചക്കറികൾ അരിഞ്ഞതും വെള്ളം ഈറ്റിയ ചെറുപയർ പരിപ്പും ചേർത്തിളക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇഞ്ചി, പച്ചമുളക്, കായപ്പൊടി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. പച്ചക്കറി–പയർ മിശ്രിതമിട്ട് യോജിപ്പിക്കുക. മല്ലിയിലയും ഉപ്പും നാരങ്ങ നീരും ചേർത്തിളക്കുക. തേങ്ങപ്പീരയിട്ട് യോജിപ്പിച്ച് വിളമ്പാം.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















