തൊടുപുഴ: ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു. എന്നാൽ, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്.
ശബ്ദം കേട്ട് തോട്ടംതൊഴിലാളികൾ ഉണർന്ന് ബഹളംവെച്ചതോടെ ചക്കക്കൊമ്പൻ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. ആനയെ എത്രയും വേഗം ജനവാസമേഖലയിൽ നിന്ന് തുരത്തണമെന്ന് തോട്ടംതൊഴിലാളികൾ ആവശ്യപ്പെട്ടു. വനംവകുപ്പ് വാച്ചർമാർ മേഖലയിൽ നിരീക്ഷണം നടത്തുകയാണ്.
നേരത്തെ അരിക്കൊമ്പൻ നിരന്തരം നാശനഷ്ടമുണ്ടാക്കുകയും അരി തേടിയെത്തുകയും ചെയ്തിരുന്ന കടയാണിത്. അരിക്കൊമ്പനെ പിടികൂടുന്നതിന് മുമ്പ് ഒരു വർഷത്തിനിടെ 11 തവണ കട തകർത്തിരുന്നു. അരിക്കൊമ്പനെ കാടുകടത്തിയ ശേഷം പുനർനിർമിച്ച കടയാണ് ഇപ്പോൾ ചക്കക്കൊമ്പൻ ആക്രമിച്ചത്.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ