തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20632, 20631 ) രണ്ടാം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി. 13 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സർവിസ് ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്കാണ് ചൊവ്വാഴ്ചയിലെ ഉദ്ഘാടന സർവിസ്. ബുധനാഴ്ച മുതലാണ് ഇരുദിശയിലേക്കും പൂർണാർഥത്തിൽ ഓടിത്തുടങ്ങുക.
നിലവിൽ കാസർകോട് നിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന കാസർകോട്-തിരുവനന്തപുരം (20631) വന്ദേഭാരത് പുതിയ തീരുമാനപ്രകാരം രാവിലെ 6.15 മംഗളൂരുവിൽനിന്ന് യാത്ര തുടങ്ങും. രാവിലെ 6.57ന് കാസർകോട് എത്തും. തുടർന്ന് നിലവിലെ സമയപ്രകാരം ഓടും. മറ്റ് സ്റ്റേഷനുകളിലെ സമയപ്പട്ടികയിലോ എത്തിച്ചേരുന്ന സമയത്തിലോ വ്യത്യാസമില്ല. വൈകീട്ട് 4.05ന് തിരുവനന്തപുരത്തുനിന്ന് യാത്രതുടങ്ങുന്ന വന്ദേഭാരത് (20632) രാത്രി 12.40ന് മംഗളൂരുവിൽ എത്തും. നിലവിൽ കാസർകോട് എത്തുന്ന സമയം രാത്രി 11.58 എന്നത് 11.45 ആയി മാറും. കാസർകോട് നിന്ന് മംഗളൂരുവിലേക്കുള്ള പുറപ്പെടൽ രാത്രി 11.48 നും.
കാസർകോട്നിന്ന് ആരംഭിക്കുന്ന സർവിസ് നിലവിൽ ചൊവ്വാഴ്ച ഒഴികെ ആറു ദിവസങ്ങളിലും ഓടുന്നുണ്ട്. അതുപോലെ തിരുവനന്തപുരത്തുനിന്നുള്ള സർവിസുകൾ നിലവിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും. ജൂലൈ നാലു മുതൽ ഇരുദിശയിലേക്കുള്ള സർവിസുകൾ ബുധനാഴ്ചയുണ്ടാകില്ല. റേക്കുകളുടെ അറ്റകുറ്റപ്പണി ഇനി മംഗളൂരുവിലാകും നടക്കുക.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ