ആവശ്യമായ ചേരുവകൾ
പാലക്ക് –ഒരു പിടി
തുവരപ്പരിപ്പ് (സാമ്പാര്‍ പരിപ്പ് ) -മുക്കാല്‍ കപ്പ്
സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
തക്കാളി –2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
പച്ചമുളക് –3
മഞ്ഞള്‍പ്പൊടി –കാല് ടീസ്പൂണ്‍
മല്ലിപ്പൊടി –1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി –അര ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് –ആവശ്യത്തിന്
താളിക്കാന്‍
ഉണക്കമുളക് –3/4
കറിവേപ്പില–കുറച്ച്
എണ്ണ – അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാലക്ക് കഴുകി ചെറുതായി അരിഞ്ഞുവെക്കുക.പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്, തക്കാളി ഇടുക. പിന്നെ ഇഞ്ചി –വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക. ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക.
പാലക്ക് ഇല ഇതിലേക്ക് ഇടുക. ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്നു നാല് മിനിറ്റ് തിളപ്പിക്കുക. തീ അണക്കുക.
പാനില്‍ എണ്ണ ചൂടാക്കി ഉണക്കമുളക്, കറിവേപ്പില ഇവ വറുത്ത് കറിയില്‍ താളിക്കുക. പാലക്ക് –പരിപ്പ് കറി തയാര്‍. ചപ്പാത്തി, ചോറ് ഇവയുടെ കൂടെ നല്ലതാണ്.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















