ആവശ്യമായ ചേരുവകൾ
മുട്ട – അഞ്ച് എണ്ണം
സവോള – രണ്ട് (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – 250 ഗ്രാം( വേവിച്ച് പൊടിച്ചത്)
പച്ചമുളക് – ആറ് എണ്ണം (ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍പ്പൊടി – കുറച്ച്
മുളകുപൊടി – ഒരു ടീസ്പൂൺ
ഗരംമസാലപ്പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – കാൽ ടീസ്പൂൺ
മുട്ട – ഒന്ന് (നന്നായി പതച്ചത്)
ബ്രഡ് പൊടിച്ചത് – കുറച്ച്
മല്ലിയില /കറിവേപ്പില – (ചെറുതായി അരിഞ്ഞത്)ആവശ്യത്തിന്
എണ്ണ – കട്ലറ്റ് പൊരിച്ചെടുക്കാന്‍ വേണ്ടത്രയും
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി ചെറുതായിട്ട് അരിഞ്ഞുവെക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി ചൂടാക്കുക. ഇതിനൊപ്പം അരിഞ്ഞുവെച്ച ഉള്ളി ചേര്‍ത്ത് ഇളക്കുക. ഒപ്പം പച്ചമുളക്, കറിവേപ്പില എന്നിവയും ചേര്‍ത്തിളക്കുക.
നന്നായി വഴറ്റിയശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറിയ തീയിൽ വാട്ടുക. ഇതിലേക്ക് തയാറാക്കി െവച്ച ഉരുളക്കിഴങ്ങ് പൊടിയും മുട്ടയും ചേര്‍ക്കുക.
ഇവ നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ െവച്ച് അൽപം കട്ടിയില്‍ ഒരേ ആകൃതിയില്‍ പരത്തിയെടുക്കുക. ഇത് അടിച്ചുെവച്ച മുട്ടയില്‍ മുക്കിയശേഷം ബ്രഡ് പൊടിയില്‍ വെച്ച് ഉരുട്ടിയെടുക്കുക (ഇത് അര മണിക്കൂർ ഫ്രീസറിൽ വെച്ചാൽ നന്നായിരിക്കും)പിന്നീട് ചൂടായ എണ്ണയിലിട്ട് നന്നായി ചുമക്കുന്നതുവരെ വറുത്തെടുക്കുക.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















