ആവശ്യമായ ചേരുവകൾ
നൂഡിൽസ്: 1 പാക്കറ്റ്
കാപ്സികം: 1 എണ്ണം
സോസേജ് : 3 എണ്ണം
സ്പ്രിങ് ഒനിയൻ: 3 എണ്ണം
വൈറ്റ് പെപ്പർ: 1 ടീ സ്പൂൺ
ഉപ്പ്, ഓയിൽ: ആവശ്യത്തിന്
തയാറാക്കുന്ന വിധം
നല്ല ചൂടായ ഓയിലിൽ നൂഡിൽസ് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ചൂടോടെ നൂഡിൽസ് മസാല പൗഡർ ചേർത്ത് ഇളക്കിയെടുത്ത ശേഷം നൂഡിൽസ് ഇഷ്ടമുള്ള വലുപ്പത്തിൽ കട്ട് ചെയ്ത് വെക്കുക. ശേഷം ഒരു ഫ്രൈപാനിൽ കുറച്ച് ഓയിലൊഴിച്ച് ചൂടാകുമ്പോൾ ചെറുതായി കട്ട് ചെയ്ത സോസേജ് ചേർത്തിളക്കുക.
ഇതിലേക്ക് നീളത്തിൽ നൈസായി കട്ട് ചെയ്ത കാപ്സികം ആവശ്യത്തിന് ഉപ്പ്, വൈറ്റ് പെപ്പർ പൗഡർ ചേർത്തിളക്കി മൂടിവെച്ച് മൂന്ന് മിനിറ്റ് കുക്ക് ചെയ്യുക. ഇതിലേക്ക് ചെറുതായി മുറിച്ച സ്പ്രിങ് ഒനിയൻ ഫ്രൈ ചെയ്തുവെച്ച നൂഡിൽസ് ചേർത്തിളക്കി ചൂടോടെ നല്ല ക്രിസ്പിയായി കഴിക്കാം. കഴിക്കുമ്പോൾ മാത്രം ഫ്രൈഡ് നൂഡിൽസ് ചേർക്കുക.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















