ആവശ്യമായ ചേരുവകൾ
ബീഫ് 250 ഗ്രാം
ഉള്ളി 3 മീഡിയം സൈസ്
ഇഞ്ചി അര ടീസ്പൂൺ
പച്ചമുളക് രണ്ട്
കറിവേപ്പില
മല്ലി ഇല
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഗരംമസാല -കാൽ ടീസ്പൂൺ
കുരുമുളക്പൊടി -ഒരു ടീസ്പൂൺ
ചിക്കൻമസാല -അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട -അഞ്ച്
പാൽ -രണ്ട് ടേബിൾ സ്പൂൺ
മൈദ -കാൽ കപ്പ്
അരിപ്പൊടി -രണ്ട് ടീസ്പൂൺ
എണ്ണ-രണ്ട് ടീസ്പൂൺ
നെയ്യ്-ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ഫ്രൈ ചെയ്ത ബീഫ് മിക്സിയിൽ ഇട്ട് ചെറുതായി ചതച്ചെടുക്കുക. ഒരു ഫ്രയിങ് പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി, ഇഞ്ചി പച്ചമുളക് നന്നായി വഴറ്റിയതിനുശേഷം പൊടികൾ (മഞ്ഞൾ, ഗരംമസാല, ചിക്കൻ മസാല ,കുരുമുളക്) ചേർക്കുക. കറിവേപ്പില, മല്ലിയില ചേർത്ത് ചതച്ചെടുത്ത ബീഫും ഉപ്പും ചേർത്ത് മിക്സ്ചെയ്ത് മസാല റെഡി ആക്കാം.
മുട്ട, പാൽ, മൈദ, അരിപ്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുത്തതിനുശേഷം തയാറാക്കി വെച്ച മസാല മിക്സ് ചെയ്ത്, ചൂടാക്കിയ സോസ് പാനിൽ നെയ്യ് ഒഴിച്ചു അതിലേക്ക് ബീഫ് മിക്സ് ഒഴിച്ചു മുകളിൽ മല്ലിയില ഇട്ട് ചെറിയ തീയിൽ 10 മുതൽ 15 വരെ മൂടിവെച്ച് വേവിച്ചെടുത്തു ഇറച്ചി കേക്ക് റെഡിയാക്കാം.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















