ആവശ്യമായ ചേരുവകൾ
വറുത്ത റവ – 250 ഗ്രാം
നെയ്യ് – 3 ടേബിൾസ്പൂൺ
പാൽ – 2 ½ കപ്പ്
വെള്ളം – 2 കപ്പ്
പഞ്ചസാര – 100 ഗ്രാം
മിൽക്ക്മെയ്ഡ് – 100 ഗ്രാം
ഏലക്കായപ്പൊടി – ½ ടീസ്പൂൺ
ഓറഞ്ച് ഫുഡ് കളർ – 2 തുള്ളി
ഉപ്പ് – ¼ ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. ബാക്കിയുള്ള നെയ്യിൽ റവ ഒന്നുകൂടി വറുത്തെടുക്കാം. റവ വറുത്തെടുക്കുന്ന നേരം കൊണ്ട് ഒരു പാത്രത്തിൽ പാലും വെള്ളവും കൂടി തിളപ്പിക്കാൻ വയ്ക്കാം. റവ രണ്ടുമൂന്നു മിനിറ്റ് വറുത്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു അല്പമൊന്നു ചൂടാറാൻ വയ്ക്കാം.
തിളച്ച പാലിന്റെ ചൂട് കുറഞ്ഞ ശേഷം വറുത്തു വച്ചിരിക്കുന്ന റവയിലേക്ക് ഒഴിച്ച് കട്ട ഒന്നുമില്ലാതെ ഇളക്കി എടുക്കാം. കട്ടകൾ ഉണ്ടെങ്കിൽ തവി വച്ച് ഉടച്ചു കൊടുക്കാം. ഇനി ഓറഞ്ച് ഫുഡ് കളർ, ഏലക്കാപ്പൊടി, ഉപ്പ്, , നെയ്യ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം.
നേരത്തെ വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്തു നെയ്യ് തടവിയ പാത്രത്തിലേക്ക് ഇട്ട് പരത്തി കൊടുക്കണം. നല്ലതുപോലെ ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ച് എടുക്കാം
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















