റാസൽഖൈമ ∙ എയർ അറേബ്യയുടെ സിറ്റി ചെക്ക് ഇൻ സൗകര്യത്തോടെ കോസ്മോ ട്രാവൽസിന്റെ പുതിയ ശാഖ റാസൽഖൈമയിൽ തുറന്നു. എമിറേറ്റിലെ യാത്രക്കാർക്ക് എയർ അറേബ്യയിലെ യാത്രകൾക്ക് ഇനി വിമാനത്താവളത്തിൽ പോകാതെ തന്നെ ചെക്ക് ഇൻ ചെയ്യാം. റാസൽഖൈമ സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് സാലെം ബിൻ സുൽത്താൻ ബിൻ സാഗർ അൽ ഖാസിമി, എയർ അറേബ്യ സിഇഒ അദൽ അലി എന്നിവർ ചേർന്ന് പുതിയ ഓഫിസ് തുറന്നു. കോസ്മോ ട്രാവൽ സിഇഒ ജമാൽ അബ്ദുൽ നാസർ സന്നിഹിതനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















