അടുത്ത കാലത്തായി, ബാക്ക്‌പാക്കർമാർക്കും, യാത്രക്കാർക്കും ഏറ്റവും മനോഹരമായ അവധിക്കാല കേന്ദ്രമായി കസോൾ മാറിയിരിക്കുന്നു. വിവിധ കാരണങ്ങളാലും പ്രവർത്തനങ്ങളാലും ആളുകൾ വർഷം മുഴുവനും ഇവിടെക്ക് എത്തും. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടേക്ക് കസോൾ ആസ്വാദിക്കാൻ എത്താറുണ്ട്. കസോൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതെന്ന് അറിയുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
നിരവധി മനോഹരമായ കാഴ്ചകൾ, ഹിമാലയത്തിൻ്റെ അതിമനോഹരമായ ഭംഗികൾ , ശാന്തമായ അന്തരീക്ഷം, ട്രക്കിംഗും ഹൈക്കിംഗും പോലുള്ളവ, അങ്ങനെ പലവിധ അനുഭവങ്ങൾ യാത്രികർക്ക് നല്കാൻ കെൽപ്പുള്ള ഇടമാണ് കസോൾ.
കസോളിലെ വേനൽക്കാലം
കസോളിലെ വേനൽ കാലം മാർച്ചിൽ ആരംഭിച്ച് ജൂൺ വരെ നീണ്ടുനിൽക്കും. ഈ സമയത്തെ താപനില വ്യത്യസ്തമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ, കാലാവസ്ഥ തണുപ്പുള്ളതാണ്, അതിനാൽ ചൂടുള്ള വസ്ത്രങ്ങൾ എടുക്കാൻ മറക്കരുത്.
കസോളിലെ മൺസൂൺ
ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കസോളിലെ മൺസൂൺ മാസങ്ങൾ. താപനില 18 മുതൽ 27 ഡിഗ്രി സെൻ്റിഗ്രേഡ് വരെയാണെങ്കിലും, മൺസൂൺ കസോളിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമല്ലെന്നതിന് വിവിധ കാരണങ്ങളുണ്ട്.
ഈ സമയത്തെ കാലാവസ്ഥ പലപ്പോഴും കനത്ത മഴയോടുകൂടിയതായിരിക്കും. എന്നാൽ ഈ സമയത്തെ റോഡുകൾ അപകടകരവും യാത്ര കുറച്ചു ബുദ്ധിമുട്ടുള്ളതുമായിരിക്കും. മൺസൂൺ കാലത്താണ് ഇവിടേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, എന്നിവ ഈ സമയത്ത് സാധാരണമാണ്, അത് ജീവന് ഭീഷണിയായേക്കാം. മൺസൂൺ സമയത്ത്, മലയോര പാതകൾ നാവിഗേറ്റ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ്. മിക്കവാറും എല്ലാ വർഷവും, മഴക്കാലത്ത് ഈ പ്രദേശത്ത് ചില പ്രകൃതിക്ഷോഭങ്ങളോ മറ്റോ സംഭവിക്കാറുണ്ട്.
കസോളിലെ ശീതകാലം
ശൈത്യകാലത്ത് കസോൾ വളരെ തണുപ്പായിരിക്കും. പ്രതീക്ഷിക്കുന്നതിലപ്പുറം തണുപ്പായിരിക്കും ഇവിടെ നിന്ന് അനുഭവപ്പെടുന്നത്. നവംബറോടെ താപനില 3 ഡിഗ്രിയിലേക്കും രാത്രിയിൽ 0 ഡിഗ്രിയിലേക്കും താഴാം. എന്നിരുന്നാലും, പകൽ സമയത്ത് ശരാശരി ശീതകാല താപനില 5 മുതൽ 10 ഡിഗ്രി വരെയാണ്.
ചുറ്റുമുള്ള എല്ലാറ്റിനെയും മൂടുന്ന മഞ്ഞായിരിക്കും ഇവിടെ കാണാൻ സാധിക്കുന്നത്. അടുത്തു നിൽക്കുന്നൊരു മനുഷ്യനെ പോലും കാണാൻ സാധിക്കാത്ത തരത്തിൽ കോട കസോളിലെ മൂടിയിട്ടുണ്ടാകും
തണുപ്പ് സമയത്ത് ആളുകൾ ഖീർ ഗംഗയിലേക്കും, ബുനി-ബുനി പാസിലേക്കും ട്രെക്കിംഗ് നടത്താറുണ്ട്. ഖീർ ഗംഗയിൽ ചൂടുള്ള നീരുറവകൾ ഉണ്ട്, പ്രത്യേകിച്ചും എല്ലായിടത്തും തണുത്ത മഞ്ഞ് കൊണ്ട് ചുറ്റപ്പെട്ടിരിക്കുമ്പോൾ ഇവിടം അതി മനോഹരമായിരിക്കും.
ഈ സമയത്തു ട്രെക്കിങ്ങ് നടത്തുന്ന നിരവധിയാളുകളുണ്ട്. ഇനിയിപ്പോൾ നിങ്ങൾക്ക് ട്രെക്കിങ്ങ് ഇഷ്ട്ടമല്ലങ്കിൽ കസോളിന് സമീപമുള്ള ചില സ്ഥലങ്ങളായ തോഷ്, ചാലാൽ, മലാന, മണികരൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഉറപ്പാക്കുക.
- Read More…..
- ലോകത്തിന്റെ ഭൂപടത്തിലെ മറ്റൊരു കേരളം
- കാണുന്ന സിനിമയ്ക്ക് മാത്രം പണം കൊടുത്താൽ മതി: ‘സി സ്പേസ്’ നാളെ മുതൽ
- ഒടിടിയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ഷാരൂഖ് ഖാന്റെ ‘ഡങ്കി’: ഗൾഫ് രാജ്യങ്ങളിലടക്കം ചിത്രത്തിന് വൻ കുതിപ്പ്
- തടി കൂടുമെന്ന പേടി വേണ്ട: പഴങ്കഞ്ഞി ഏറ്റവും നല്ല പ്രാതൽ; ഗുണങ്ങൾ എന്തക്കെയാണെന്ന് അറിയാമോ?
- വയറിലെപ്പോഴും കൊട്ടും കുരവയും: വയറിലെ പ്രശ്നങ്ങൾ മാറ്റാൻ ഈ ടിപ്പുകൾ മാത്രം ശ്രദ്ധിച്ചാൽ മതി
കസോളിലേക്ക് പോകുന്നതിനു മുൻപ് ഉറപ്പായും അവിടുത്തെ കാലാവസ്ഥകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് യാത്രയിൽ എന്തൊക്കെ കരുതണം ഏത് സമയത്തു പോകണം എന്നൊക്കെ തീർച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും