മുടി നരയ്ക്കുന്നത് എല്ലാവർക്കുമൊരു പ്രശ്നമാണ്. പലവിധ എണ്ണകൾ ഉപയോഗിച്ച് നോക്കിയിട്ടും പരിഹാരം കാണാൻ സാധിക്കാത്തവരുണ്ടാകും. എന്നാൽ ഇനി അത്തരത്തിലുള്ളൊരു ടെൻഷൻ വേണ്ട താഴെ പറയുന്ന 10 പൊടികൈകൾ നിങ്ങളെ സഹായിക്കും
ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക
പച്ചനെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായകമായ വർണ്ണ വസ്തു കറിവേപ്പിലയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ രണ്ടും പതിവായി ചെയ്താൽ മുടിയുടെ സ്വാഭാവിക നിറം തിരിച്ചു വരും.
മുടി ഷാംപൂ ചെയ്യുമ്പോൾ ബേബി ഷാംപുവോ വീര്യം കുറഞ്ഞ ഹെർബൽ ഷാംപുവോ ഉപയോഗിക്കാാൻ ശ്രദ്ധിക്കുക.
ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേച്ചാൽ അകാല നര മാറുമെന്ന് മാത്രമല്ല മുടി നല്ല കരുത്തോടെ വളരുകയും ചെയ്യും.
നാരങ്ങാ നീര് വെള്ളത്തിൽ കലർത്തി ആ വെള്ളം കൊണ്ട് മുടി കഴുകിയാൽ അകാല നര മാറും.
ഫോളിക് ആസിഡ് കൂടുതൽ അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
നെല്ലിക്കാനീര് ബദാം ഓയിൽ നാരങ്ങാ നീര് ഇവ ഉപയോഗിച്ച് മസാജ് ചെയ്താൽ അകാല നര മാറുന്നതാണ്.
തേയില വെള്ളം പ്രകൃതി ദത്തമായ ഒരു കളറിങ്ങ് ഏജൻറാണ്. തേയിലവെള്ളമുപയോഗിച്ച് മുടി കഴുകുന്നതും, ഗ്രീൻ ടീ കുടിക്കുന്നതും അകാല നരയെ പ്രതിരോധിക്കാനുള്ള ഉത്തമ പോംവഴിയാണ്.
- Read More……………….
- വിറ്റാമിന്‍ ഡിയുടെ അളവ് കൂടിയാൽ എന്ത് സംഭവിക്കും? സപ്പ്ളിമെന്റ ഗുളികകൾ എടുക്കുന്നവർ ശ്രദ്ധിക്കുക
- കക്ഷത്തിലെയും, കഴുത്തിലെയും കറുപ്പ് 7 ദിവസം കൊണ്ട് കുറയും: ഇവ ഉപയോഗിച്ചാൽ മാത്രം മതി
- നിങ്ങളുടെ അകപ്പല്ലിൽ കറ അടിഞ്ഞു കൂടുന്നുണ്ടോ? കറ 3 ദിവസം കൊണ്ടിളകി പോകും ഈ വിദ്യകൾ പരീക്ഷിച്ചാൽ
- മുഖം കറുത്തു കരുവാളിച്ചോ? വെറും 5 മിനിറ്റ് കൊണ്ട് ശരിയാക്കാം
- തൈറോയിഡിന്റ് ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? കരുതിയിരിക്കുക ഒളിഞ്ഞിരിക്കുന്ന ഈ ലക്ഷണങ്ങളെ
മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക. അകാല നര മാറി മുടിക്ക് നിറം വെയ്ക്കും