ആവശ്യമായ ചേരുവകൾ
ചിക്കൻ – 200ഗ്രാം
ഉരുളക്കിഴങ്ങ് – 1
വെള്ള കടല – 1 കപ്പ്
വെളുത്തുള്ളി – 5-6 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
മുളകുപൊടി – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1 ടീ സ്പൂൺ
ബ്രഡ് – 3 കഷ്ണം
നാരങ്ങനീര് – 1
മുട്ട – 2 എണ്ണം
ബ്രെഡ് പൊടിച്ചത് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ചീസ് സോസ്
ബട്ടർ – 50 ഗ്രാം
പാൽ – 250 മിലി
മൈദ – 1 ടീ സ്പൂൺ
ചെഡാർ ചീസ് – 100ഗ്രാം
ഉപ്പ് – 1/4 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ, ഉരുളക്കിഴങ്ങ്, വെള്ള കടല, വെളുത്തുള്ളി,ഇഞ്ചി, മുളകുപൊടി, കുരുമുളക് പൊടി, ബ്രഡ് , നാരങ്ങനീര് എന്നിവ നന്നായി അരച്ചെടുക്കുക. അതിന് ശേഷം കുറച്ച് അരച്ചുവെച്ചതു എടുത്ത് കോൽ ഐസിന്റെ ആകൃതിയിൽ ആക്കുക.
ഐസ് സ്റ്റിക്ക് അതിലേക്ക് കുത്തി വയ്ക്കുക. ഒരു മണിക്കൂർ ഫ്രീസറിൽ വെച്ചാൽ കട്ടി ആയി കിട്ടും. ഒരു പ്ലേറ്റിൽ മുട്ട എടുക്കുക, അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി വയ്ക്കുക.
മറ്റൊരു പാത്രത്തിൽ ബ്രഡ് പൊടിച്ചത് എടുത്ത് 1/4 ടീ സ്പൂൺ ഉപ്പും 1/4 ടീ സ്പൂൺ കുരുമുളകും ചേർത്ത് ഇളക്കി വയ്ക്കുക.
ഉണ്ടാക്കിവെച്ചിരിക്കുന്ന ചിക്കൻ പോപ്‌സിക്കിൾ മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറത്തു കോരുക.
ചീസ് സോസ്
ഒരു പാനിൽ ബട്ടർ ചൂടാക്കി പാലൊഴിച്ചു തിളപ്പിക്കുക. അതിലേക്ക് മൈദ ചേർക്കുക. കുറുകി വരുമ്പോൾ അതിലേക്ക് ചീസ് ചേർത്ത് സോസ് പരുവം ആവുമ്പോൾ വാങ്ങി വയ്ക്കുക. ചിക്കൻ പോപ്‌സിക്കിൾ ചീസ് സോസും ടൊമാറ്റോ സോസും ചേർത്ത് കഴിക്കുക.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ