ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. പട്ടികയിൽ കുക്കു എഫ്എം, ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം, നൗക്രി ഡോട്ട് കോം, 99 ഏക്കർ, ട്രൂലി മാഡ്‌ലി, ക്വാക്ക് ക്വാക്ക്, സ്റ്റേജ്, എഎൽടിടി (ആൾട്ട് ബാലാജി) എന്നിവയും മറ്റ് രണ്ട് പേരുകളും ഉൾപ്പെടുന്നു. ഗൂഗിളിൻ്റെ ബില്ലിംഗ് നയങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണ് നടപടി.
തർക്കമുള്ള ആപ്പുകളുടെ കൃത്യമായ ലിസ്റ്റ് ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. പകരം, ടെക് ഭീമൻ 10 ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുകയും ഒരു ബ്ലോഗ് പോസ്റ്റിലൂടെ നീക്കത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പ്ലേ സ്റ്റോറിൽ ചില ആപ്പുകൾ കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഇന്ത്യൻ ഉപയോക്താക്കൾ ഈ മാറ്റം ശ്രദ്ധിച്ചത്.
ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃകമ്പനി മാട്രിമോണി ഡോട്ട് കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നടപടി അവലോകനം ചെയ്യുകയാണെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ഗൂഗിളിന്‍റെ നടപടിക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്‍റെ ഓഹരികളിൽ ഇടിവുണ്ടായി.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗ്ൾ നീക്കിയതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളിൽ മൂന്ന് ശതമാനം ആപ്പുകൾക്ക് മാത്രമാണ് സർവീസ് ഫീ ചുമത്തിയിരിക്കുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ