കാലാനുസൃതമായി നവീകരിക്കപ്പെടാത്ത കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഇന്ന് ജനങ്ങള്‍ക്കു വേണ്ടാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. നല്ലൊരു പ്രതിപക്ഷമായോ, ഭരണപക്ഷമായോ ശോഭിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നതാണ് വസ്തതു. അധികാരം എന്നതാണ് നേതാക്കളുടെ ആത്യന്തിക ലക്ഷ്യം. ഇത് അണികളും തിരിച്ചറിഞ്ഞതോടെയാണ് കോണ്‍ഗ്രസ്സിന്റെ പിന്നോട്ടുള്ള നടത്തത്തിന് വേഗത കൂടിയത്. മുന്നോട്ടപുതു തലമുറയിലെ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും തലനരച്ചവരും, ഡൈ ചെയ്ത് യുവത്വം നിലനിര്‍ത്തുന്നവരും അതിന് തടയിടുന്നുണ്ട്.
അതാണ് കോണ്‍ഗ്രസ്സ് നടത്തിയ സമരാഗ്നി ജാഥയില്‍ ഉടനീളം കല്ലുകടിയും തമ്മിലടിയും കണ്ടത്. ബി.ജെ.പിക്ക് ബദല്‍ തീര്‍ക്കാനിറങ്ങിയവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജനം കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുക്കണം എങ്കില്‍ കുറഞ്ഞപക്ഷം രാഷ്ട്രീയ സാക്ഷരതയെങ്കിലും നേതാക്കള്‍ കൈവരിച്ചിരിക്കണം. കേഡര്‍ പാര്‍ട്ടി അല്ലാത്തതിനാല്‍, ഖദര്‍ ഉടുത്തവരെല്ലാം നേതാക്കളാണെന്ന സത്യം മറന്നു പോകാനാകില്ല. ഇന്നലെ അവസാനിച്ച സമരാഗ്നി ജാഥയുടെ വേദി, അതാണ് കാട്ടിത്തന്നത്.
എന്നാല്‍, അഗ്നിയായി വന്ന സമര ഭടന്‍മാരെല്ലാം രണ്ടു നേതാക്കളുടെ പ്രസംഗം കഴിഞ്ഞതോടെ പുത്തരിക്കണ്ടം മൈതാനം കാലിയാക്കി പോയത് കെ.പി.സി.സി പ്രസിഡന്റിന്റെ ടെമ്പര്‍ ലൂസാക്കി. പ്രസംഗിക്കാനെത്തിയ കെ സുധാകരന്‍, അണികളെ ശാസിക്കാനാണ് സമയം കണ്ടെത്തയതും. പോയവരെല്ലാം പോട്ടെ, ഇനിയെങ്കിലും അണികള്‍ നേതാക്കള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്നായിരുന്നു സുധാകരന്റെ ആവശ്യം. സമരാഗ്നി ആലപ്പുഴയിലെത്തിയപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്ത് മണിക്കൂറുകളോളം പോസ്റ്റായത്. കെ.പി.സി.സി പ്രസിഡന്റാണോ, പ്രതിപക്ഷ നേതാവാണോ കോണ്‍ഗ്രസ്സില്‍ മൂത്തതെന്ന തര്‍ക്കം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ത്തന്നെ തര്‍ക്കമായതാണ്.
പിണങ്ങിയും ഇണങ്ങിയെന്ന് ഭാവിച്ചുമൊക്കെ വിഡിയും കെഎസും മുന്നോട്ടു പോകുമ്പോഴാണ് സമരാഗ്നിയും വാര്‍ത്താ സമ്മേളനവും വന്നത്. വൈകിയെത്തിയ സതീശനെ, പ്രസിഡന്റ് തെറി പറഞ്ഞത് കേരളമാകെ കേട്ടു. പിന്നങ്ങോട്ട് തെറിയെ ന്യായീകരിച്ചുള്ള ഇടപെടലുകളാണ് നടന്നത്. സഹോദരന്‍, ജോഷ്ഠന്‍, സ്‌നേഹം, ബഹുമാനം തുടങ്ങിയ വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും എടുത്തുപയോഗിച്ചാണ് ന്യായീകരണം ഉണ്ടായത്. വാ തുറന്നതാല്‍ നാവില്‍ നിന്നുംവരുന്നതെല്ലാം വ്യക്തിപരമായും, പാര്‍ട്ടിയെ പ്രതിക്കൂട്ടിലോ പ്രതിസന്ധിയിലോ ആക്കാന്‍ പാകത്തിനുള്ളതു മാത്രമേ നേതാക്കള്‍ പറയൂ എന്ന വാശിയിലാണ്.
തെറി പറയുന്നത്, സ്വാഭാവിക സംഭവമാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷും, തെറിയെ ലാഘവമായിക്കണ്ട മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ്സിലെ അരാഷ്ട്രീയ വാദത്തെയാണ് സംരക്ഷിക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. കോണ്‍ഗ്രസ്സ് നവീകരിക്കപ്പെടാത്ത ഒരു കൂട്ടം ആലുകളുടെ ഇടം മാത്രമാണെന്ന് പറയേണ്ടി വരുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്താവര്‍ത്തിച്ച് വരുമ്പോഴാണ്. ഇതിനൊരറുതി വരുമോയെന്ന് അടുത്ത കാലത്തൊന്നും ചിന്തിക്കാനാവില്ല. എന്നാല്‍, ഇതിനെയെല്ലാം പാടെ റദ്ദു ചെയ്തു കൊണ്ടാണ് ദേശീയഗാനത്തെ ആക്ഷേപിക്കുന്ന തരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റിന്റെയും ആലാപനമുണ്ടായത്.
ദേശീയഗാനം നേരെ ചൊവ്വേ പാടാനറിയാത്ത നേതാക്കന്‍മാരാണോ നാടിനെയും ജനങ്ങളെയും സംരക്ഷിക്കാനും നന്നാക്കാനും ഇറങ്ങിയിരിക്കുന്നതെന്ന് ഏതെങ്കിലും സ്‌കൂള്‍ കൂട്ടി ചോദിച്ചാല്‍ മറുപടിയുണ്ടാകില്ല. ദേശീയ ഗാനം ആലപിക്കാന്‍ ആരുമില്ലാത്ത ഒരു വേദിയില്‍, അതിനു മുതിര്‍ന്നതു തന്നെ ഒരു വലിയ കാര്യമാണ്. രഹസ്യമായും, നിശബ്ദമായി ചുണ്ടനക്കിയും മാത്രം ദേശീയ ഗാനം പാടി പരിചയമുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഏറെയും. പ്രധാനമായും ദേശീയഗാനം മലയാളത്തില്‍ അല്ലാത്തതു കൊണ്ടാണ് ഒരു നേതാവ് പോലും മൈക്കിലോ, ഉച്ചത്തിലോ പാടാന്‍ ധൈര്യപ്പെടാത്തത്. ദേശീയ ഗാനം ആലപിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കുട്ടികളെ കിട്ടാഞ്ഞിട്ടല്ലല്ലോ.
ദേശീയ ഗാനമെന്നത് ഒരത്യാവശ്യ ഘഠകമല്ലാത്തതു കൊണ്ടാണ് സംഘാടകര്‍ അതിനു വേണ്ടി പ്രത്യേകം ആളെ തയ്യാറാക്കാതിരുന്നത്. എന്നാല്‍, സമരാഗ്നിയുടെ സമാപനം എങ്ങനെ ആകണമെന്ന് ആകെ ആശയക്കുഴപ്പം വന്നതോടെയാണ് പാലോട് രവി മൈക്കിനടുത്തേക്ക് എത്തിയത്. പിന്നെ നടന്നത്, ദേശീയ ഗാനത്തെ ആക്ഷേപിക്കലാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. അറ്റന്‍ഷനില്‍ നിന്ന് ദേശീയ ഗാനം പാടി തീരുന്നതു വരെ അനങ്ങാന്‍ പാടില്ല എന്നത് സ്‌കൂള്‍ കുട്ടികള്‍ പോലും മനപ്പാഠമാണ്. എന്നാല്‍, പാലോട് രവി കൈ കൊട്ടിക്കൊണ്ടാണ് ദേശീയഗാനം പാടിയത്. തുടങ്ങിയപ്പോഴേ വാക്കും പാട്ടും പിഴച്ചു.
‘ജനഗണമന അധി നായക ജയഹേ…ഭാരത് ഭാഗ്യവിധാതാ…’ എന്നു പാടേണ്ടിടത്ത് ‘ജനഗണ മംഗള ദായക ജയഹേ…’ എന്നാണ് പാലോട് രവി പാടിയത്. ദേശീയ ഗാനത്തില്‍ കല്ലുകടിച്ചെന്നു മനസ്സിലായ ടി. സിദ്ദീഖ് പെട്ടെന്നു തന്നെ പാലോട് രവിയുടെ പാട്ടിന് ഇടങ്കോലിട്ടു. പിന്നോട്ട് വലിച്ചു മാറ്റി. ഇതെന്താ ദേശീയ ഗാനം പാടാന്‍ സിദ്ദീഖ് സമ്മതിക്കാത്തത് എന്ന രീതിയില്‍ പലോട് രവി സ്‌റ്റേജിലുണ്ടായിരുന്ന നേതാക്കളെയെല്ലാം മാറിമാറി നോക്കി. നേതാക്കളാരും ഇടപെട്ടില്ലെന്നു മാത്രമല്ല, ദേശീയ ഗാനം പാടുമ്പോള്‍ അവശബ്ദം ഉണ്ടാക്കാന്‍ പാടില്ലെന്ന നിയമം പാലിക്കുകയും ചെയ്തു. ദേശീയ ഗാനത്തിനിടയില്‍ ഉണ്ചടായ അവശബ്ദം മറയ്ക്കാനാണ് സിദ്ദീഖ് അപ്പോഴും പാടുപെട്ടത്.
ദേശീയ ഗാനമെങ്കിലും പാടി തനിക്കു പാര്‍ട്ടിയിലുണ്ടായ തട്ടുകേട് മാറ്റിയെടുക്കാമെന്നു കരുതിയാണ് ഒരാവേശത്തില്‍ മൈക്കിനടുത്തേക്ക് പോയതും, മുന്നിലിരുന്നവരോടെല്ലാം എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട്, കൈയ്യടിച്ച് പാടിത്തുടങ്ങിയതും. പക്ഷെ, പാടിയപ്പോഴല്ലേ പാട് മനസ്സിലായത്. ഇത് ഇങ്ങനെയൊന്നുമല്ല ചേട്ടാ എന്നാണ് സിദ്ദീഖ് പാലോട് രവിയോട് പറഞ്ഞത്. എന്നാല്‍, പാട്ടില്‍ ഇടങ്കോലിട്ട സിദ്ദീഖിന് മൈക്കിലൂടെ ജനഗണമന പാടാന്‍ ധൈര്യം പോരെന്ന് മനസ്സിലായി. പക്ഷെ, തെറ്റിച്ചു പാടാനോ, ദേശീയ ഗാനത്തെ ആക്ഷേപിക്കാനോ തയ്യാറല്ലെന്ന നിലപാടുള്ള ആളാണ് സിദ്ദീഖ് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ