തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്. മാത്യൂ ഉന്നയിച്ച ആരോപണങ്ങളിൽ മാർച്ച് 14ന് റിപ്പോർട്ട് നൽകാൻ കോതി വിജിലൻസ് ഡയറക്ടോറോട് നിർദ്ദേശിച്ചു.പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന് പ്രതിഫലമായി വീണാ വിജയന്റെ എക്സാലോജിക് കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ അനുമതി നൽകിയതടക്കം നിരവധി ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ഉന്നയിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ പിണറായി വിജയനെതിരെ മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. 40,000 കോടി രൂപയുടെ കരിമണൽ ഖനനംചെയ്തു. സംസ്ഥാനത്തിന് ഇതുവഴി വലിയ നഷ്ടമുണ്ടായി. സിഎംആർഎൽ ആരോപണങ്ങളിൽ സർക്കാരിനോ പാർട്ടിക്കോ മറുപടിയില്ല. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ ആണ് മാത്യൂ കുഴല്‍നാടന്‍ കോടതിയെ സമീപിച്ച
















