ജീവിത ശൈലി കൊണ്ടും ജനിതകമായും വന്നു പെടുന്ന രോഗമാണ് ഷുഗർ. ഷുഗർ ഒരു പരിധിവരെ ചിട്ടയായ ജീവിതത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. എല്ലാവര്ക്കും ഫ്രൂട്ട്സ് കഴിക്കാൻ ഇഷ്ട്ടമാണ്. എന്നാൽ എല്ലാ ഫ്രൂട്ട്സും ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കില്ല.
പ്രമേഹമുള്ളവർക്ക് കഴിക്കാൻ പാടില്ലാത്തവ
മാമ്പഴം
മാമ്പഴത്തിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്. പ്രമേഹമുള്ളവരെ ദോഷകരമായി ബാധിക്കും. എന്നാൽ, മാമ്പഴം കഴിക്കാനേ പാടില്ല എന്നല്ല, അളവ് നിയന്ത്രണം പ്രധാനമാണ്.
മുന്തിരി
മാമ്പഴം പോലെ തന്നെ മുന്തിരിയിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഇവയും പൂർണമായും ഒഴിവാക്കേണ്ടതില്ല, മിതമായ അളവിൽ കഴിക്കാം.
ലിച്ചി
പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ ലിച്ചി കഴിക്കാം, പക്ഷേ ഒരുപാട് കഴിക്കരുത്. അമിതമായി കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും.
ഏത്തപ്പഴം
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നവ
ആപ്പിൾ
നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്രമേഹരോഗികൾക്ക് അനുയോജ്യമായ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകില്ല.
പേരക്ക
ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകുന്നില്ല. പ്രമേഹം നിയന്ത്രിക്കുന്നതിന് തൊലി കളഞ്ഞ പേരക്ക കൂടുതൽ ഫലപ്രദമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നു.
- Read More…..
- ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? കുടൽ ക്യാൻസിറിന്റെ ആരംഭമാകും; ഇവ ശ്രദ്ധിക്കാതെ പോകരുത്
- രാത്രിയിൽ ഉറക്കമില്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കു; 15 മിനിറ്റിനകം നല്ല ഉറക്കം ലഭിക്കും
- ഇനി ഗൂഗിൾ പേയ്ക്ക് പകരം ഗൂഗിൾ വാലറ്റ്: എന്താണ് ഗൂഗിൾ വാലറ്റ് ?
- പുതിയ ടെക്ക്നോളജി വരുന്നു: അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇനി ഫോണിൽ ട്രൂ കോളർ വേണ്ട
- Onion chammanthi | ഈ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറുണ്ണാൻ
ഓറഞ്ച്
പ്രമേഹമുള്ളവർക്ക് ഓറഞ്ച് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. അവയും നാരുകളാൽ സമ്പുഷ്ടമാണ്, കുറഞ്ഞ ജിഐ ഉള്ളതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കിവി
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ രക്തത്തിലേക്ക് ഗ്ലൂക്കോസ് സാവധാനം പുറത്തുവിടുന്നത് ഉറപ്പാക്കുന്നു.