ന്യൂഡൽഹി: സംസ്ഥാന സർക്കാർ – ഗവർണർ പോരിന് കേരളത്തിൽ കളമൊരുക്കിയ ബില്ലുകളിൽ ഒന്നായ ലോകായുക്ത നിയമദേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരുന്നത്.
ലോകായുക്ത നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയ തീരുമാന വഴി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടിന് തിരിച്ചടിയേറ്റിരിക്കുകയായിരുന്നു.സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബിൽ. ലോക്പാൽ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത്.
രാഷ്ട്രപതി അംഗീകരിച്ച പശ്ചാത്തലത്തിൽ ലോകായുക്ത നിയമഭേദഗതിയിബില്ലിൽ ഗവർണർക്ക് ഒപ്പിടാതിരിക്കാൻ കഴിയില്ല.ഗവർണർ ബില്ലുകൾ ഒപ്പിടാത്ത പശ്ചാത്തലത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് സുപ്രിം കോടതിയിൽ വരെ എത്തിയിരുന്നു.
ലോകായുക്ത ഭേദഗതി ബിൽ, സഹകരണ ബിൽ (മിൽമ ), ചാൻസിലർ ബിൽ, സെർച്ച് കമ്മിറ്റി എക്സ്പോഷൻ ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ വിട്ടിരുന്നത്.
അതേസമയം, ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ഭേദഗതി എന്നാണ് പ്രതിപക്ഷമുൾപ്പെടെ ഉയർത്തുന്ന വിമർശനം വിമർശനം. അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകർക്ക് അധികാരസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാമായിരുന്നു. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളാൻ കഴിയുമെന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള ഭേദഗതി പ്രകാരം ലോകായുക്തയുടെ അധികാരം ശുപാര്‍ശ നല്‍കാന്‍ മാത്രമാക്കി. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
ലോകായുക്ത ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പ് വച്ചിരുന്നില്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ അടിസ്ഥാനമാക്കിയാണ് ലോകായുക്ത ഓർഡിനൻസും ബില്ലും കൊണ്ടുവന്നത്
















