കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. നെട്ടൂർ മാർക്കറ്റിലെ പുൽത്തകിടിയിലാണ് തീ പിടിച്ചത്. ഇതിന്റെ വശത്തായി ഒരു ഗോഡൗണ്‍ പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ളതും ഇവിടെയാണ്. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
വാഹനങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതയുള്ളതിനാൽ അവ മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ഉണങ്ങി നിൽക്കുന്ന പുൽത്തകിടികളാണ് ഇവിടെയുള്ളത്. പ്രദേശം മുഴുവൻ പുക നിറഞ്ഞു. തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നാട്ടുകാരും അഗ്നിരക്ഷാ പ്രവർത്തകരും ചേർന്നു നടത്തുന്നത്. മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടിരുന്നിടത്താണ് ആദ്യം തീ പടർന്നതെന്നാണ് നിഗമനം
















