ലോക്സഭാ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കെ.സി വേണുഗോപാൽ.സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന രാഹുൽ നൽകിയിട്ടില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
Read more ….
- കെഎസ്ഇബിയുടെ ഇരുട്ടടി വീണ്ടും; വൈദ്യുതി സെസ് യൂണിറ്റിന് 45 പൈസയാക്കാൻ നീക്കം
- വ്യാജ സർട്ടിഫിക്കറ്റ്:പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്:പരാതിയുമായി വിദ്യാർത്ഥികൾ
- താരനും, മുടികൊഴിച്ചിലും പെട്ടന്ന് നിൽക്കും; 5 മിനിറ്റിൽ തയാറാക്കാം ഹോം റെമഡി
- പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം നാളെ
- വേനൽചൂടിനെ നേരിടാം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ യുഡിഎഫിന് വിജയസാധ്യത കുറവെന്നാണ് എഐസിസിയെ അറിയിച്ചത്.
















