കൊച്ചി: എംജി സർവകലാശാല കലോത്സവത്തിന് കോട്ടയം ഒരുങ്ങി കഴിഞ്ഞു. 5 വർഷത്തിനുശേഷമാണ് എംജി സർവകലാശാല കലോത്സവം കോട്ടയത്ത് എത്തുന്നത്. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും.വിവിധ കോജേളുകളിൽ നിന്നായി 7000ത്തിൽ അധികം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്‌ണ എന്നിവർ പങ്കെടുക്കും. നടൻ വിജയരാഘവൻ, സംവിധായകൻ എംഎ നിഷാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 215ലധികം കോളേജുകളിൽ നിന്നായി 7000ലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. ഒമ്പത് വേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷങ്ങളിലേക്കാൾ 13 ഇനങ്ങൾ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.
പ്രധാന മത്സരങ്ങളും വേദികളും സമയവും
വേദി -1 സെക്കുലർ (തിരുനക്കര മൈതാനം)
26 നു വൈകിട്ട് 4ന് ഉദ്ഘാടനയോഗം. ഏഴിന് തിരുവാതിര.
27നു രാവിലെ 9നു പരിചമുട്ട്, 10നു മോണോആക്ട്
28നു രാവിലെ 9നു നാടോടി നൃത്തം
29നു രാവിലെ 9നു ദഫ്മുട്ട്, വൈകിട്ട് 7നു നാടൻപാട്ട്
മാർച്ച് 1നു രാവിലെ 9ന് കോൽക്കളി, വൈകിട്ട് 5നു നാടോടിനൃത്തം ഗ്രൂപ്പ്.
മാർച്ച് 2നു രാവിലെ 9ന് സംഘഗാനം, വൈകിട്ട് നാലിന് ഒപ്പന.
മാർച്ച് 3നു രാവിലെ 9നു മാർഗംകളി, വൈകിട്ട് 5നു സമാപനയോഗം.
വേദി -2 സോഷ്യലിസ്റ്റ് (സിഎംഎസ് കോളജ് )
26 നു വൈകിട്ട് 7നു കേരളനടനം
27നു രാവിലെ 9ന് ഭരതനാട്യം
28ന് ഉച്ചയ്ക്ക് രണ്ടിന് മിമിക്രി
29നു രാവിലെ 9നു വാദ്യസംഗീതം.
Read more ….
- പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും
- തകര്‍ന്ന് വീഴാറായ ലയങ്ങളിൽ ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ
- സംസ്ഥാനത്ത് ചൂട് കനക്കുന്നു; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
- ടി പി ചന്ദ്രശേഖരൻ വധക്കേസിലെസ്; പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
മാർച്ച് 1നു രാവിലെ 9നു വെസ്റ്റേൺ മ്യൂസിക്.
വൈകിട്ട് 7നു ക്ലാസിക്കൽ ഡാൻസ്.
മാർച്ച് 2നു രാവിലെ 9ന് സംഘഗാനം.
മാർച്ച് 3നു രാവിലെ 9ന് അറബിക് മത്സരങ്ങൾ.
വേദി -3 ഡെമോക്രാറ്റിക് (ബസേലിയസ് കോളജ്)
26നു വൈകിട്ട് 7നു കഥകളി.
27നു രാവിലെ 9നു മോഹിനിയാട്ടം.
28നു രാവിലെ 9നു കഥാപ്രസംഗം.
29നു രാവിലെ 9ന് കുച്ചിപ്പുഡി.
മാർച്ച് 1നു രാവിലെ 9ന് ഉപകരണസംഗീതം,
വൈകിട്ട് 7ന് ഓട്ടൻതുള്ളൽ.
മാർച്ച് 2നു രാവിലെ 9 മുതൽ ഉപകരണസംഗീതം.
മാർച്ച് 3നു ക്വിസ് മത്സരം.
വേദി -4 ജസ്റ്റിസ് (ബിസിഎം കോളജ് )
26നു വൈകിട്ട് 7 മുതൽ ഭരതനാട്യം.
27 നു രാവിലെ 9ന് അക്ഷരശ്ലോകം, വൈകിട്ട് 3നു കാവ്യകേളി.
28നു രാവിലെ 9നു വഞ്ചിപ്പാട്ട് വൈകിട്ട് 7 നു സ്കിറ്റ്.
29നു രാവിലെ 9നു മാപ്പിളപ്പാട്ട്.
മാർച്ച് 1നു രാവിലെ 9നു വാദ്യോപകരണം
മാർച്ച് 2നു രാവിലെ 9നു ലളിതഗാനം
വേദി -5,8 (സിഎംഎസ് കോളജ്)
വേദി -6,9 ( ബസേലിയസ് കോളജ്)
വേദി-7 ( ബിസിഎം കോളജ്)
വിവിധ ദിവസങ്ങളിലായി രചനാ മത്സരങ്ങൾ. പെയിന്റിങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം.
















