ന്യൂഡൽഹി: നഗരത്തിൽ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചുകൊന്നു. തുഗ്ലക് ലെയ്നിലെ ധോഭി ഘട്ട് മേഖലയിൽ ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. വീട്ടിന് പുറത്തിരിക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ അഞ്ചു നായ്ക്കൾ ആക്രമിക്കുകയും 150 മീറ്ററോളം അകലേക്ക് വലിച്ചുകൊണ്ടുപോകുകയുമായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. വിവരം ലഭിച്ച ഉടൻ പൊലീസ് സംഘത്തെയും ഫോറൻസിക് വിദഗ്ധരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നെന്നും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more :
- ‘അയാൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു’: ദേവേന്ദ്ര ഫഡ്‌നാവിസിൽ നിന്ന് വധഭീഷണിയുണ്ടെന്ന് മറാത്ത ആക്ടിവിസ്റ്റ് മനോജ് ജാരംഗേ പാട്ടീൽ
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമ്മനി
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
- ഡൽഹിയിൽ ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ തരണം : കെജ്‌രിവാൾ
















