തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരവെച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് .വീണക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്ത് വിടുന്നത് എന്നാണ് സൂചനകൾ.
മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പുമായാണ് കുഴൽനാടൻ രംഗത്തെത്തിയിരിക്കുന്നത്. വീണയ്ക്കും എക്സാലോജിക്കിനുമെതിരെ വമ്പൻ വെളിപ്പെടുത്തലുമായിട്ടാണ് നാളെ കുഴൽനാടൻ മാധ്യമങ്ങളെക്കാണുന്നതെന്നാണ് സൂചന.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താനും സാധ്യതയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്ത കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു കുഴൽനാടൻ പ്രതികരിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmathewkuzhalnadanofficial%2Fposts%2Fpfbid0AnDrko9xJPftWCJSsfa5kEYv7k5JJdEYwAqt2L76y7CCZMopMQeKRqHZjvfZWzvjl&show_text=true&width=500
















