വൈദ്യ സഹായ ദൗത്യവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ C-441. ക്യാപ്റ്റനായ ഡെപ്യൂട്ടി കമാൻഡൻ്റ് അബ്നിഷ് കുമാറിൻ്റെ നേതൃത്വത്തിൽ മോട്ടോർ ടാങ്കർ എസ്.റ്റി ഓസ്ലോ എന്ന കപ്പലിലെ യാത്രക്കാരന് അടിയന്തിര വൈദ്യ സഹായം നൽകി.
സിംഗപ്പൂരിൽ നിന്ന് യുഎഇയിലെ ഷാർജയിലേക്ക് പോവുകയായിരുന്ന മോട്ടോർ ടാങ്കർ എസ്.ടി ഓസ്ലോയിൽ നിന്ന് തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം ഓപ്പറേഷൻസ് റൂമിന് മെഡിക്കൽ എമർജൻസി ഓൺബോർഡ് സംബന്ധിച്ച് കൊല്ലത്തെ M/s PAX ഷിപ്പിംഗ് മുഖേന ഇന്ന് (ഫെബ്രുവരി 25-ന്) ഏകദേശം 10.00 മണിക്ക് സന്ദേശം ലഭിച്ചു.
ദുരന്ത സിഗ്നൽ ലഭിച്ചയുടൻ, സ്ഥിതിഗതികൾ പരിഹരിക്കാൻ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ സി-441കപ്പലിനെ വിന്യസിച്ചു. എംവി എസ്.റ്റി ഓസ്‌ലോ കപ്പലിലെ തുർക്കി പൗരനായ സാലിയ ഗുൽസൻ്റെ വലതു കൈയ്ക്ക് ഒടിവുണ്ടായതിനാൽ അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. സി-441 ശ്രദ്ധേയമായ കാര്യക്ഷമതയോടെ വിജയകരമായ മെഡിക്കൽ സഹായ ഓപ്പറേഷൻ നടത്തി. C-441 കപ്പലിലെ ജീവനക്കാർ ആ വ്യക്തിക്ക് ആവശ്യമായ വൈദ്യസഹായം നൽകുകയും അടിയന്തിര വൈദ്യസഹായം ഉറപ്പാക്കുന്നതിന് ദുരിതബാധിത കപ്പലിൽ നിന്ന് അതിവേഗം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ C-441 ൻ്റെ വേഗത്തിലുള്ള പ്രതികരണവും ഫലപ്രദമായ ഏകോപനവും കടലിൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുള്ള സന്നദ്ധതയും കഴിവും തെളിയിക്കുന്നു. ഈ ഓപ്പറേഷൻ്റെ വിജയകരമായ ഫലം, ദുരിതമനുഭവിക്കുന്ന നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.
















