മാനന്തവാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ച കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള കേരള വനംവകുപ്പിൻ്റെ ദൗത്യം അവസാനിപ്പിച്ചു. കർണാടക ഉൾവനത്തിലേക്ക് ആന കടന്നതോടെ നിരീക്ഷണം കർണാടക നടത്തുമെന്ന് കേരള-കർണാടക-തമിഴ്നാട് സംയുക്ത യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിൻ്റെ പിൻമാറ്റം.
പതിനഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യമാണ് വനം വകുപ്പ് ഇന്ന് അവസാനിപ്പിച്ചത്. കർണാടക രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരുകയാണ്. ആന കേരളത്തിലേക്ക് കടക്കുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വനാതിര്‍ത്തിയിലെത്തിയ കേരള വനപാലക സംഘത്തെ കര്‍ണാടക തടഞ്ഞിരുന്നു. ബാവലി ചെക്ക്പോസ്റ്റ് കടന്ന കേരള സംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആരോപണം ഉയർന്നത്.
ഫെബ്രുവരി 10 നാണ് വയനാട് പടമല പനച്ചിയിൽ അജീഷിനെ റേഡിയോ കോളർ ഘടിപ്പിച്ച കർണാടകയിൽനിന്ന് എത്തിയ കാട്ടാന കൊന്നത്. പ്രദേശവാസികളുടെ പ്രതിഷേധങ്ങളെ തുടർന്ന് കൊലയാളി ആ
















