തിരുവനന്തപുരം: മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് വാദത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് . ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണ്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടും. അംഗീകാരമുള്ള ജനപ്രതിയുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കും. ഇരുപതിൽ ഇരുപത് സീറ്റും എൽഡിഎഫ് നേടുകയും ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.
എന്ത് തെറിയും പറയാം എന്ന നിലയിലേക്ക് കോൺഗ്രസ് മാറി. ഒടുവിൽ സഹോദരങ്ങൾ എന്നും പറയുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തര്‍ക്കത്തെ ഇപി പരിഹസിച്ചു. ശനിയാഴ്ചയും ജയരാജൻ സുധാകരന്‍-സതീശന്‍ തര്‍ക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂവെന്നും ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോൺഗ്രസ്സിൻറെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
















