തിരുവനന്തപുരം: ആയിരക്കണക്കിന് സ്ത്രീകളാണ് അനന്തപുരിയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചത്. പൊങ്കാല വിശേഷങ്ങളുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എല്ലാത്തവണയും പോലെ ഇത്തവണയും തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടില്‍ തന്നെയാണ് സുരേഷ് ഗോപിയും കുടുംബവും പൊങ്കാലയിട്ടത്.
പൊങ്കാലയും തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി പൊങ്കാലയിട്ട ശേഷം പറഞ്ഞു. ഇത് ആചാരമാണ്. വീട്ടില്‍ ഭാര്യയും അമ്മയും പൊങ്കാലയിടുമ്പോള്‍ ഒപ്പം വന്നിരിക്കാന്‍ സമയവും സന്ദര്‍ഭവും കിട്ടുന്നത് ഒരു വരമാണ്. എല്ലാ വര്‍ഷവും കലണ്ടറില്‍ മാര്‍ക്ക് ചെയ്ത് തന്നെ ഇവിടെ ഉണ്ടാകാറുണ്ട്. ഇനിയും അങ്ങനെയാകണം എന്ന പ്രാര്‍ത്ഥനയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
കുറച്ചുകാലമായി വീട്ടിന് മുന്നില്‍ തന്നെയാണ് പൊങ്കാല ഇടാറുള്ളത്. ഇത്തവണ വലിയ പ്രത്യേകതയൊന്നും ഇല്ല. മകളുടെ വിവാഹത്തിന് ശേഷം നടക്കുന്ന ആദ്യത്തെ പൊങ്കാലയാണ്. അവള്‍ അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പൊങ്കാല ഇടുന്നുണ്ട് – സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞു.
















