തിരുവനന്തപുരം:പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ റജീന ഒളിവിൽ.നയാസിൻ്റെ ആദ്യ ഭാര്യയായ റജീനക്കുവേണ്ടി തെരച്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്.ഗുരുതരമായ കുറ്റങ്ങൾ ആണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.കേസിൽ പ്രതിയായ അക്യുപങ്ചർ തെറാപ്പിസ്റ്റായ ഷിഹാബുദ്ദീനെ കോടതി റിമാൻഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് നയാസിൻ്റെ അദ്യ ഭാര്യ റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്. മനപ്പൂർവം അല്ലാത്ത നരഹത്യ, നവജാത ശിശുവിൻ്റെ മരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒളിവിൽ പോയ റെജീനക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. കേസിൽ അറസ്റ്റിലായ അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ധീനെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Read more ….
- ‘സുദർശൻ സേതു’: ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
- അഭയാർഥികൾക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം: മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നതായി റിപ്പോർട്ട്
- കോൺഗ്രസ്സുകാരുടെ അഭിസംബോധന ഇങ്ങനെയാണോ? കെ സുധാകരന്റെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി റിയാസ്
ശിഹാബുദ്ദീനും ഭാര്യയും നയാസിന്റെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതി മരിക്കുന്നതിന്റെ തലേദിവസവും വീട്ടിലെത്തി അക്യുപങ്ചർ ചികിത്സ നൽകിയിരുന്നു. അയൽവാസിയും ഇത് വ്യക്തമാക്കുന്നുണ്ട്. രണ്ടാം പ്രതി റെജീനയെ പിടികൂടലാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. വിശദമായി ചോദ്യം ചെയ്യുന്നതിന് റിമാൻഡിൽ ആയ ശിഹാബുദ്ദീൻ ആയി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
















