പുനലൂർ: കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയായ കോട്ടവാസൽ എസ് വളവിന് സമീപമാണ് ചരക്ക് ലോറി മറിഞ്ഞത്.ലോറി ഡ്രൈവർ തമിഴ്നാട് മുക്കൂടൽ സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ ക്ലീനർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിലായത്. സമീപവാസികളായ ദമ്പതികളുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ട്രെയിൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.
കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ തമിഴ്‌നാട്- കേരള അതിർത്തിയിലെ എസ് വളവിന് സമീപമുള്ള റെയിൽവേ ലൈനിലെ വലിയ വളവ് വരുന്ന ഭാഗത്തായിരുന്നു അപകടം. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് കടന്നു വരുകയായിരുന്നു.
Read more ….
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല : കർണാടകയിൽ കോളേജ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്ത്
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
- അഭയാർഥികൾക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം: മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നതായി റിപ്പോർട്ട്
- തിരുവല്ലയിലെ പെൺകുട്ടിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; അതുലുമായും അജിലുമായും വർഷങ്ങളുടെ പരിചയം; റൂമെടുക്കാനുള്ള ശ്രമം നടന്നില്ല,പതിനഞ്ചു വയസ്സുകാരി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി
ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷൺമുഖൻ, ഭാര്യ വടക്കുതായി എന്നിവർ വീട്ടിൽ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോർച്ച് തെളിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. അപകടം അറിഞ്ഞ് ചെങ്കോട്ടയിൽ നിന്നും റെയിൽവേ അധികൃതർ, പുളിയറ പൊലീസ്, നാട്ടുകാർ എന്നിവരെത്തി പാളത്തിൽ നിന്നും ലോറി മാറ്റി ട്രെയിൻ കടത്തി വിടുകയായിരുന്നു.
















