പത്തനംതിട്ട: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന കോൺഗ്രസിൻ്റെ ‘സമരാഗ്‌നി’ പരിപാടിയിൽ സ്വന്തം നേതാവിൻ്റെ പേര് മാറ്റിപ്പറഞ്ഞ് ആൻ്റോ ആൻ്റണി എംപി. കെ.സുധാകരനു പകരം പകരം കെ.സുരേന്ദ്രനെയാണ് മുതിർന്ന പത്തനംത്തിട്ട എംപി സ്വാഗതം ചെയ്തത്. ജാഥക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിലാണ് ന്റോ ആന്റണിക്ക് അമളി പറ്റിയത്
കെപിസിസി പ്രസിഡന്റ് എന്ന് ശരിയായി പറഞ്ഞെങ്കിലും പേരു പറഞ്ഞപ്പോൾ കെ.സുധാകരനു പകരം കെ.സുരേന്ദ്രൻ എന്ന് പറയുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ ആന്റോ ആന്റണി ഉടൻതന്നെ തിരുത്തുകയും ചെയ്തു.
ആൻ്റോ ആൻ്റണി പറഞ്ഞത്

‘‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ…’’ എന്നായിരുന്നു ആന്റോ ആന്റണിയുടെ സ്വാഗത വാക്കുകൾ. ഉടൻ തന്നെ അമളി മനസ്സിലാക്കി സുധാകരൻ ഉൾപ്പെടെ ഇരിക്കുന്ന വേദിയിലേക്കു തിരിഞ്ഞുനോക്കിയ ശേഷം ‘കെ.സുധാകരൻ അവർകളേ…’ എന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു.
https://www.facebook.com/plugins/video.php?height=284&href=https%3A%2F%2Fwww.facebook.com%2Fprpraveena.prasara%2Fvideos%2F409399824968648%2F&show_text=false&width=560&t=0
















