ആലപ്പുഴ: 2015ൽ പെരുന്ന എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടി ശരിയായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സുകുമാരൻ നായരുടെ പ്രതികരണം.
തനിക്ക് യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എന്‍എസ്എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു സുരേഷ് ഗോപിയുടെ വരവിൻ്റെ ലക്ഷ്യം. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെക്കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍.
















