തിരുവനന്തപുരം: മാവേലിക്കരയിൽ സിപിഐ സ്ഥാനാർത്ഥിയായി പരിഗണിച്ച സി.എ.അരുൺകുമാറിനെ ചൊല്ലി സിപിഐയിൽ കലാപം. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി.എ. അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ ഒരു വിഭാഗം തിരിയാൻ കാരണംഅരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ആക്ഷേപമുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയില്ല. സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തോടെ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ നിന്ന് കോട്ടയം ജില്ലാ കൗണ്‍സില്‍ ഒഴിവാക്കിയിരിക്കുന്ന ക്
ചിറ്റയം ഗോപകുമാര്‍, കെ അജിത്, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കോട്ടയം ജില്ലാ കൗൺസിലിൻ്റെ പാനലിലുളളത്. വേണമെങ്കില്‍ നാലാം പേരായി ഉള്‍പ്പെടുത്താമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
















