ആവശ്യമായ ചേരുവകൾ
ഉഴുന്ന് – 1കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തൈര് – 1/2 ലിറ്റർ
വറുത്തിടാൻ ആവശ്യമായ ചേരുവകൾ
കടുക് – 1/2 ടീസ്പൂൺ
ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ
കറിവേപ്പില
മുളക് – 2
പച്ചമുളക് – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ആദ്യം ഉഴുന്നു വട ഉണ്ടാക്കുക. അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിൽ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക.
തൈരു നന്നായി ഉടച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനു ശേഷം അതിൽ ഉഴുന്നുവട വെള്ളത്തിൽ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരിൽ ഇട്ട് നന്നായി യോജിപ്പിക്കുക.
അവസാനം വറുത്തിടുക. തൈര് വട തയ്യാർ.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















