ആവശ്യമായ ചേരുവകൾ
കോളിഫ്ലവർ–1
സവാള–2
ഇഞ്ചി–ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി–10
കാപ്സിക്കം–1/2
കോൺഫ്ലോർ :1കപ്പ്
മൈദ–1/2കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്–1ടേബിൾ സ്പൂൺ
മുളക്‌പൊടി–1ടേബിൾ സ്പൂൺ
കുരുമുളക് പൊടി–1ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ടൊമാറ്റോ സോസ്–2 ടീസ്പൂൺ
സോയാ സോസ്–1ടീസ്പൂൺ
റെഡ് ചിലി സോസ്–1ടീസ്പൂൺ
ഗ്രീൻ ചിലി സോസ്–1ടീസ്പൂൺ
തയാറാക്കുന്ന വിധം
കോളിഫ്ലവർ തിളച്ച വെള്ളത്തിൽ മഞ്ഞൾ പൊടിയും, ഉപ്പും ഇട്ട് വച്ചതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റിവക്കുക.
ഒരു പാത്രത്തിൽ കോൺഫ്ലോർ, മൈദ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്‌പൊടി, കുരുമുളക് പൊടി, ഉപ്പ് തുടങ്ങി ചേരുവയും ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞതും സവാളയും കാപ്സിക്കവും പച്ചമുളക് എല്ലാം ചേർത്ത് വഴറ്റാം. നന്നായി കുഴഞ്ഞു വരുമ്പോൾ പൊടികളും സോസുകൾ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
ശേഷം വറുത്തു വച്ചിരിക്കുന്ന കോളി ഫ്ലവർ ഇട്ട് യോജിപ്പിച്ച് അവസാനം ഒരു ടീസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തിളക്കി വാങ്ങുക. ചില്ലി ഗോബി തയ്യാർ
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















