ആവശ്യമായ ചേരുവകൾ
റാഗി – ഒരു കപ്പ്
തേങ്ങ ചിരവിയത് – ഒരു കപ്പ്
ശർക്കര – 250 ഗ്രാം
നെയ്യ് – രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു കപ്പ് റാഗി വെള്ളത്തിൽ ഇടുക. മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം.
റാഗി ഒരു പ്രാവശ്യം മിക്സിയിൽ അരച്ചു കഴിഞ്ഞാൽ ഇതിന്റെ കൂടെ തന്നെ ഒരു കപ്പ് തേങ്ങ ചിരവിയതും കൂടെ ഇട്ട് വീണ്ടും അരയ്ക്കുക. ശേഷം ഇതിൻറെ പാല് പിഴിഞ്ഞെടുക്കണം. ഇതേ പോലെ തന്നെ ഒരു പ്രാവശ്യം കൂടി ചെയ്യുക രണ്ടാം രണ്ടാം പാലും പിഴിഞ്ഞെടുക്കുക.
ഇനി ഇതിലേക്ക് ആവശ്യമായ 250 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വയ്ക്കാം.
ചുവടുകട്ടിയുള്ള ഒരു പാത്രം എടുത്ത് പിഴിഞ്ഞെടുത്ത പാൽ അതിനകത്തോട്ട് ഒഴിച്ച് അടുപ്പിൽ വച്ച് തീ ഓൺ ചെയ്യാം.
ഉരുക്കിയ ശർക്കര ഇതിലേക്ക് അരിച്ചൊഴിക്കാം. കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കാം. ശേഷം ഒന്നുകൂടി കുറുകി വരുമ്പോൾ വീണ്ടും ഒരു ടീസ്പൂൺ കൂടി നെയ്യ് ഒഴിച്ചു കൊടുക്കാം.
ശേഷം നന്നായി കുറുകി വരുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. സ്വാദിഷ്ടമായ റാഗി കിണ്ണത്തപ്പം തയ്യാർ
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















