ആവശ്യമായ ചേരുവകൾ
റാഗി പൊടി – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ/ബട്ടർ – 1ടീസ്പൂണ്
സവാള – 1 ചെറുതായി അരിഞ്ഞത്
ക്യാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
ബീൻസ് – 4 എണ്ണം അരിഞ്ഞത്
സ്പ്രിംഗ് ഒണിയൻ- 1 എണ്ണം അരിഞ്ഞത്
ഇഞ്ചി- 1/2 ടീസ്പൂൺ
വെളുത്തുള്ളി – 1 അല്ലി
കുരുമുളകുപൊടി – 1/4 സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
വെള്ളം – 2 കപ്പ്
നാരങ്ങ നീര് – 1/2
കുരുമുളക് പൊടി
മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് സവാള ചേർത്ത് വഴറ്റുക. കാരറ്റ്, ബീൻസ്, അരിഞ്ഞ സ്പ്രിംഗ് ഓണിയന്റെ വെളുത്ത ഭാഗം എന്നിവ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റാം. ജീരകപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. റാഗി പൊടി ചേർത്ത് ഒരു മിനിറ്റിൽ താഴെ വഴറ്റുക.
വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കിയിട്ട് തിളപ്പിക്കണം. 5-8 മിനിറ്റ് വേവിക്കണം. കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക.
തീ ഓഫ് ചെയ്ത് നാരങ്ങ നീര്, മല്ലിയില, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ എന്നിവ ചേർത്ത് 5-10 മിനിറ്റ് അടച്ചുവയ്ക്കാം. രുചികരമായ സൂപ്പ് റെഡി.
കഴിക്കുമ്പോൾ ഉപ്പും കുരുമുളകും നാരങ്ങാനീരും ആവശ്യമെങ്കിൽ ചേർക്കാം
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















