തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പിന് ശുപാർശ നൽകി ഇന്റലിജൻസ് വിഭാഗം. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാണു പ്രധാന ശുപാർശ. എലത്തൂർ ട്രെയിൻ തീവയ്പ്പ്, കളമശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇന്റലിജൻസ് ശുപാർശ നൽകിയത്.
സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലേക്ക് 12 സിഐ, 22 എസ്ഐ, 45 സീനിയർ സിവിൽ പൊലീസ് ഓഫിസർ – സിവിൽ പൊലീസ് ഓഫിസർ എന്നിവരെ അടിയന്തരമായി നിയമിക്കണം. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം. ഡാർക്‌വെബ്, ക്രിപ്റ്റോകറൻസി, സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം എന്നിവയ്ക്കായി ആധുനിക സോഫ്റ്റ്‌വെയറുകൾ വാങ്ങണം. ഡേറ്റ വിശകലനം ചെയ്യാനായി എഐ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണം തുടങ്ങിയവയാണ് ശുപാർശയിലെ പ്രധാന ആവശ്യങ്ങള്‍.
വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം. തീരദേശ മേഖലയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖം സജ്ജമാകുന്നതിനാൽ സ്ഥലത്തെ നിരീക്ഷണം ശക്തമാക്കണം. സൈബർ കുറ്റകൃത്യങ്ങളും അന്തർസംസ്ഥാന കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. കുറ്റവാളികളും ദേശവിരുദ്ധ ശക്തികളും കടന്നുകൂടാൻ സാധ്യതയുള്ളതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിവരശേഖരണം ശക്തിപ്പെടുത്താൻ കൂടുതൽ കരുത്തുറ്റ സംവിധാനം ഒരുക്കണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തു.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
















