കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്.പിമാരും അന്വേഷണ സംഘത്തിൽ ഉണ്ട്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
പ്രതി അഭിലാഷ് സി.പി.എം. പ്രവർത്തകനാണെന്ന വാർത്തകൾ തള്ളി പാർട്ടി നേരത്തേ രംഗത്തെത്തിയിരുന്നു. കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സി.പി.എം. ഏരിയാ കമ്മറ്റി വെള്ളിയാഴ്ച പ്രസ്താവനയിൽ വിശദീകരിച്ചു.
‘കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സി.പി.എം. പ്രവർത്തകനല്ല. എട്ടു വർഷങ്ങൾക്ക് മുൻപ് സി.പി.എം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.’ സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ സി.പി.എം. ശക്തമായി പ്രതിഷേധിക്കുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്നും ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.
Read More……
- ‘താങ്ക്യു സുത്തേ,ഒരുപാട് സന്തോഷം’:സോനു സൂദ് അറിയാതെ ഭക്ഷണത്തിന്റെ ബില്‍ കൊടുത്ത് ആരാധകൻ: നന്ദിയറിച്ചു താരം| Sonu Sood
- എമിമോളെ ‘വരദ’യാക്കിയത് ലോഹിത ദാസ്: ‘സുൽത്താനി’ൽ നായികയായി അരങ്ങേറ്റം| Varada
- മമ്മൂട്ടി നായകനായെത്തുന്ന ‘ബസുക്ക’: അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു| Bazooka
- അന്തരിച്ച ‘ദംഗൽ’ താരം സുഹാനി ഭട്‌നഗറിൻ്റെ വീട്ടിലെത്തി ബോളിവുഡ് നടൻ ആമിർ ഖാൻ| Aamir Khan visits late Dangal co-star Suhani Bhatnagar’s home
- ‘ടൊവിനോ കമ്മന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: ‘പോയിരുന്നു പഠിക്ക് മോനെ’ എന്ന മറുപടിയുമായി താരം| Tovino Thomas commented on a viral video
സത്യനാഥന്റെ മൃതദേഹം വിലാപയാത്രയായി കൊയിലാണ്ടിയില്‍ എത്തിച്ചു. നിരവധി പേരുടെ അകമ്പടിയോടെ വൈകീട്ട് മൂന്നരയ്ക്കാണ് വിലാപയാത്ര കൊയിലാണ്ടിയിലെത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സി.പി.എം. ഉന്നതനേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് സത്യനാഥന്റെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കൊയിലാണ്ടിയിലെത്തിയത്.
















