ദോഹ ∙ ലാൽ കെയേഴ്‌സ് ഖത്തർ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ അൽ തുമാമ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. ആവേശകരമായ മത്സരത്തിൽ ടീം സൈക്കൊ ചാമ്പ്യൻമാരാവുകയും ടീം ഗോൾഡൻ ബുൾസ് ആദ്യ റണ്ണർ അപ്പും ടീം ലാൽ കെയേഴ്‌സ് രണ്ടാമത്തെ റണ്ണർ അപ്പും ആയി. ലാൽ കെയേഴ്‌സ് ഖത്തർ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായ ചടങ്ങിൽ പ്രസിഡന്റ് സുനീഷ് ചാമ്പ്യൻമാർക്ക് ട്രോഫിയും സമ്മാനങ്ങളും , മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















