ആവശ്യമായ ചേരുവകൾ
1. കതൈഫി (കുനാഫ മാവ്) – കാൽ കിലോ
2. വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്
ഓറഞ്ച് ഫുഡ് കളർ
3.പാൽ – ഒരു കപ്പ്
കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ
ക്രീം – അരക്കപ്പ്
4.ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
5. പഞ്ചസാര – ഒരു കപ്പ്
6. വെള്ളം – അരക്കപ്പ്
7. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
8. പിസ്താഷി നുറുക്കിയത് – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
അവ്ൻ 1800C ൽ ചൂടാക്കിയിടുക. വെണ്ണ ഉരുക്കി അതിൽ ഓറഞ്ച് കളർ ചേർത്തി യോജിപ്പിച്ചു വെക്കുക. കുനാഫ മാവ് ഒരു പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ െവച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.
ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്‍റെ പകുതി അമർത്തി വച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക. ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി െവച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.
പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം. തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















