ഹൈദരാബാദ്: ബോളിവുഡിൽ നിന്നും മറ്റൊരു ഹൊറർ ചിത്രം കൂടി വരുന്നു. അജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈത്താൻ സിനിമയാണ് പ്രേക്ഷകരുടെ കണ്ണിൽ ഭയം നിറയ്‌ക്കാൻ എത്തുന്നത് സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു.
ആർ മാധവനാണ് പ്രതിനായക കഥാപാത്രമായ ‘ശൈത്താനെ’ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ഭയചകിതരായാണ് അജയ് ദേവ്ഗണും ജ്യോതികയും ടീസറിൽ. ഏതായാലും തിയേറ്ററുകളിൽ വേറിട്ട ദൃശ്യാനുഭവമാകും ‘ശൈത്താൻ’ സമ്മാനിക്കുക എന്ന് ഉറപ്പുതരുന്നതാണ് ട്രെയിലർ. ഹൊറർ ത്രില്ലർ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഭാര്യ ഭര്‍ത്താക്കന്മാരായാണ് അജയ് ദേവ്ഗണും ജ്യോതികയും എത്തുന്നത്. ഇവരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി മാധവന്‍റെ കഥാപാത്രം എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read more :

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക