തിയറ്റർ ഉടമകളുടെ സമരം ഇന്ന് മുതൽ; മലയാള സിനിമകൾ റിലീസ് ചെയ്യില്ല

തിരുവനന്തപുരം: തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൻ്റെ സമരം ഇന്ന് ആരംഭിക്കും. ഫെബ്രുവരി 23 മുതൽ  മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക്കിൻ്റെ തീരുമാനം. ഫിയോക്കിൻ്റെ തീരുമാനത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, സാങ്കേതിക പ്രവർത്തയുടെ സംഘടനയായ ഫെഫ്ക്ക, താര സംഘടനയായ അമ്മ തുടങ്ങിയ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

വളരെ വേഗത്തിൽ സിനിമകൾ ഒടിടിയിൽ നൽന്നതക്കമുള്ള സിനിമ നിര്‍മാതക്കളുടെ നടപടികള്‍ തിയറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ഫിയോക്കിൻ്റെ വിശദീകരണം. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.

സിനിമ ഇരുപതും മുപ്പതും ദിവസം കഴിയുമ്പോൾ തന്നെ ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നു. അങ്ങനെ ഉണ്ടാകുമ്പോൾ എങ്ങനെയാണ് ഒരാൾ തിയറ്ററിൽ പോയി കാണുന്നത് എന്നാണ് ഫിയോക്ക് ഉന്നയിക്കുന്ന ചോദ്യം. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.

Read more : 

അതേ സമയം ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ച് ഫിയോക്ക് തീരുമാനത്തെ വെല്ലുവിളിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ചിത്രങ്ങൾ പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി ഭാവിയിൽ സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയെ തകർക്കുന്ന ഏകപക്ഷീയമായ നിലപാടാണ് ഫിയോക്കിൻ്റെ തീരുമാനമെന്നാണ് ഫെഫ്ക്ക പ്രതികരിച്ചത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക