ആവശ്യമായ ചേരുവകൾ
ചിയാ സീഡ് – 3 സ്പൂൺ
പാൽ– 1 ഗ്ലാസ്
തേന്‍– ഒരു സ്പൂൺ
മാമ്പഴം–1
ബദാം – ഒരു പിടി പൊടിച്ചത്
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം.
രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം സുലഭമായി കിട്ടുന്നതിനാൽ ഒരു മാങ്ങ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം.
അഅതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം.
വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക