ആവശ്യമായ ചേരുവകൾ
അരിപ്പൊടി– ഒരു കപ്പ്
വെള്ളം–ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്വെ
ളിച്ചെണ്ണ– 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവിൽ തന്നെ പച്ചവെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കികൊടുക്കാം.
ശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ച് വെള്ളം പോലെയെടുക്കാം. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഈ അരച്ചതും ചേർത്ത് ഗ്യാസിലേക്ക് വയ്ക്കാം. തീ കുറച്ച് വച്ച് ഇളക്കി കൊടുക്കണം.
വെളിച്ചെണ്ണയും ചേർക്കണം. വെള്ളം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിന് ആക്കിയെടുക്കാം. തീ ഓഫ് ചെയ്ത് വയ്ക്കാം. ചൂട് മാറിയതിനുശേഷം സേവനാഴിയിൽ മാവ് ചേർത്ത് ഇടിയപ്പം പിഴിഞ്ഞെടുക്കാം.
ഇഡ്ഡലി തട്ടിൽ തേങ്ങ തിരുമ്മിയതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുക്കാം. കൈ പൊള്ളാതെ വളരെ എളുപ്പത്തിൽ മാവ് കുഴച്ച് നല്ല മയമുള്ള ഇടിയപ്പം തയാറാക്കാം
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകidiya